|
ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഒരു വര്‍ഷം ഈ മാസം 20ാം തീയതി അവസാനിക്കുന്നു. ഈ ഒരു വര്‍ഷക്കാലം സഭ തുറന്നിട്ട കരുണയുടെ വാതിലിലൂടെ പ്രവേശിക്കുവാന്‍ അനേകര്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. കരുണയുടെ ഈ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ലണ്ടനിലെ തീര്‍ത്ഥാടന കേന്ദ്രമായ ( ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ്ജ് പള്ളി) ' വാല്‍ത്തഠ സ്‌റ്റോവില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടന്നു 'വിശുദ്ധ കുര്‍ബാനയിലൂടെയും തിരുവചനത്തിലൂടെയും പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലൂടെയും പരിശുദ്ധ ജപമാലയിലൂടെയും പരിശുദ്ധ അമ്മയോടൊപ്പം ഈശോയിലേക്ക് അടുക്കുവാനുള്ള ഒരു അസുലഭ സന്ദര്‍ഭമാണ് ഈ മരിയന്‍ ഡേ 'എല്ലാ ബുധനാഴ്ചയും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തി ചേരുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി കാരുണ്യത്തിന്റെ ഉറവിടമായ ഈശോയുടെ സ്‌നേഹം ആസ്വദിക്കുന്നു. കരുണയുടെ വര്‍ഷത്തിലെ അവസാനത്തെ മരിയന്‍ ഡേ ശുശ്രൂഷയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ബ്രെന്‍ഡ് ബുഡ് സീറോ മലബാര്‍ ചാപ്‌ളെയന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
വൈകിട്ട് 5.30ന് കുമ്പസാരം, 6:30ന് ജപമാല, 7ന് ആഘോഷമായ മലയാളം കുര്‍ബാന, 8 ന് നൊവേന പ്രാര്‍ത്ഥന, 8:20ന് എണ്ണനേര്‍ച്ച, 8:40ന് ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുര്‍ബാന.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17 9HU. |