Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
തിരുപ്പിറവിയെ വരവേല്‍ക്കാനൊരുങ്ങി രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍
ബാബു ജോസഫ്
ലോകസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന പ്രതിമാസ രണ്ടാംശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണ ഉണ്ണീശോയുടെ തിരുപ്പിറവിയ്‌കൊരുക്കമായി നടക്കുമ്പോള്‍ തിരുവചന സന്ദേശവുമായി യു കെ യുടെ ആത്മീയ ഇടയന്‍ ബിഷപ്പ്.മാര്‍.ജോസഫ് സ്രാമ്പിക്കലും സോജിയച്ചനോടൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും.

ലോക സുവിശേഷവത്കരണത്തിന് മലയാളികള്‍ ദൈവികഉപകരണങ്ങളായി എങ്ങനെ മാറുന്നുവെന്ന് ദേശഭാഷാവ്യത്യാസമില്ലാതെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീം ഇത്തവണ ക്രിസ്മസിന് മുന്നോടിയായി ഏറെ ആത്മീയ ഒരുക്കത്തോടെ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍ മാര്‍.സ്രാമ്പിക്കലിന്റെ സാന്നിദ്ധ്യം വിശ്വാസികള്‍ക്ക് ഒരേസമയം ആത്മീയ അഭിഷേകവും ആത്മബലവും പകര്‍ന്നുനല്‍കും.

പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലിയും ശുശ്രൂഷകള്‍ നയിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പൂര്‍ണ്ണമായും ഇംഗ്ലീഷിലുള്ള പ്രത്യേക കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും.

ദൈവിക ഇടപെടലുകളിലൂടെ ജീവിത നവീകരണവും , മാനസാന്തരവും,അത്ഭുതങ്ങളും അടയാളങ്ങളും ,രോഗശാന്തിയും ഈ അനുഗ്രഹീത ശുശ്രൂഷയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യമായിരുന്നവ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. കണ്‍വെന്‍ഷനായി എത്തിച്ചേരുന്ന ഏവര്‍ക്കും കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംങിനും സൌകര്യമുണ്ടായിരിക്കും.
കണ്‍വെന്‍ഷനില്‍ ആദ്യമായി എത്തിച്ചേരുന്ന ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കലിനെ ഫാ.സോജി ഓലിക്കല്‍ ,ഫാ.ഷൈജു നടുവത്താനി,സിസ്റ്റര്‍ മീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെഹിയോന്‍ കുടുംബം സ്വീകരിക്കും.
യു കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കോച്ചുകള്‍ ഒരുക്കിയിട്ടുണ്ട്.
ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന ഡിസംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലേക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും യേശുനാമത്തില്‍ ഏവരേയും ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ്.
BETHEL CONVENTION CENTRE
KELVIN WAY
WEST BROMWICH
BIRMINGHAM.
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി- 07878149670
അനീഷ്- 07760254700
വിവിധ സ്ഥലങ്ങളില്‍നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധിച്ച പൊതുവിവരങ്ങള്‍ക്ക് ,
ടോമി ചെമ്പോട്ടിക്കല്‍ - 07737935424.
 
Other News in this category

 
 




 
Close Window