Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
മതം
  Add your Comment comment
ഫാ.തോമസ് മടുക്കമൂട്ടില്‍ സീറോ മലങ്കര കത്തോലിക്കാസഭ യു കെ കോര്‍ഡിനേറ്റര്‍
അലക്സ് വര്‍ഗീസ്
മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിത ചൈതന്യത്തില്‍ പിറവിയെടുക്കുകയും പുനരൈക്യ പ്രസ്ഥാനത്തിന്റെു ഉപജ്ഞാതാവ് ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ സത്യവീക്ഷണത്തില്‍ കത്തോലിക്കാ സഭയിലേക്കു നയിക്കപ്പെടുകയും ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ യു. കെ റീജിയന്‍ കോര്‍ഡിനേറ്ററായി ഫാ തോമസ് മടുക്കമൂട്ടില്‍ നിയമിതനായി. മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.
ഏഴു വര്ഷങ്ങളായി തീക്ഷ്ണമായ മിഷന്‍ പ്രവൃത്തനങ്ങളിലൂടെ യുകെ യിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമുള്ള മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുകയും പതിനാറ് പ്രാദേശിക മിഷന്‍ സെന്റഷറുകള്‍ക്ക് തുടക്കമിടുകയും ചെയ്ത നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ ഡാനിയേല്‍ കുളങ്ങര മാതൃരൂപതയായ തിരുവനതപുരം അതിരൂപതയിലേക്കു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
പുതിയ നാഷണല്‍ കോര്‍ഡിനേറ്ററായി ചുമതലയേല്‍ക്കുന്ന ഫാ തോമസ് മടുക്കമൂട്ടില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി യു കെ യിലെ പ്രമുഖ റോമന്‍ കാത്തോലിക്കാ ദേവാലയങ്ങളായ സെന്റ് മാരി കത്തീഡ്രല്‍ ഷെഫീല്‍ഡ്, സെന്റ് ആന്റണീസ് വിതന്‍ഷോ, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ വൈദികസേവനത്തിനോപ്പം മാഞ്ചസ്റ്റര്‍ , ലിവര്‍പൂള്‍ ,ഷെഫീല്‍ഡ് , നോട്ടിങ്ഹാം, കോവന്‍ട്രീ എന്നീ മലങ്കരസഭാ മിഷനുകളില്‍ വികാരിയുമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലാളിത്യമാര്‍ന്ന ജീവിത, പ്രവര്‌ത്തോന ശൈലികള്‍ കൊണ്ടും, വിശ്വാസ തീഷ്ണതകൊണ്ടും , മലയാളികളുടെയും ഇതര ഭാഷക്കാരുടെയും സ്‌നേഹ സൗഹൃദത്തിലായ ഫാ തോമസ് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാന്തര ബിരുദധാരിയാണ്.
ബത്തേരി രൂപതയുടെ മതബോധന ഡയറക്ടര്‍, മീഡിയ കമ്മീഷന്‍ ഡയറക്ടര്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, സോഷ്യല്‍ സര്വീുസ് അസി. ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രശസ്തമായ സേവനം നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ നേതൃപാടവവും പ്രവര്‍ത്തന ചാതുര്യവും യു കെയിലും നോര്‍തേണ്‍ അയര്‍ലണ്ടിലുമായി വ്യാപിച്ചുകിടക്കുന്ന മലങ്കര കത്തോലിക്കാ വിശ്വാസികളുടെ ഉന്നമനത്തിനും, സഭയുടെ വളര്‍ച്ചക്കും മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.
അറിയപ്പെടുന്ന വാഗ്മിയും, ഗ്രന്ഥ രചയിതാവുമായ ഫാ തോമസ് , യുകെ യിലെ വിവിധ എക്യുമെനിക്കല്‍ വേദികളിലും , ആത്മീയ പ്രഭാഷണവേദികളിലും സജീവ സാന്നിധ്യമാണ്. കഴിഞ്ഞ വര്ഷം റോതെര്ഹാമില്‍ നടത്തപ്പെട്ട , സഭാ തലത്തില്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയ, മലങ്കര കത്തോലിക്കാസഭ യു.കെ നാഷണല്‍ കണ്‍വന്‍ഷന്റെ പിന്നില്‍ ഫാതോമസിന്റെ സംഘാടകത്വ മികവായിരുന്നു. പുനരൈക്യത്തിന്റെ ദീപശിഖ കെടാതെ കാക്കുന്ന സീറോ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ തങ്ങള്ക്കു ലഭിച്ച പുതിയ ആത്മീയ പിതാവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
 
Other News in this category

 
 




 
Close Window