Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെ പൊലീസ് നാണംകെടുന്നു, ക്ലാഫാം ആക്രമണക്കേസിലെ പ്രതിയെ പിടികൂടാനായില്ല
reporter

ലണ്ടന്‍: ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ ബ്രിട്ടീഷ് ബജറ്റിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. ചെങ്കടലിലെ തീവ്രവാദി അക്രമണങ്ങള്‍ വമ്പന്‍ ബജറ്റ് ടാക്സ് വെട്ടിക്കുറവുകള്‍ക്ക് പാരയാകുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ഓട്ടം സ്റ്റേറ്റ്മെന്റില്‍ലനല്‍കിയത് പോലുള്ള പ്രഖ്യാപനങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് നല്‍കുന്ന മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് പോലുള്ള ജോലിക്കാരെ ബാധിക്കുന്ന നിരുതി വെട്ടിക്കുറവുകള്‍ വരുത്തി ബജറ്റ് ആകര്‍ഷകമാക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പുതിയ തിരിച്ചടി. ചെങ്കടലില്‍ പാശ്ചാത്യ വ്യാപാര കപ്പലുകള്‍ക്ക് നേര്‍ക്ക് ഹൂതി വിമതര്‍ അക്രമം തുടരുന്നതാണ് സ്ഥിതി വഷളാക്കുന്നത്.

ഈ സ്ഥിതിഗതികള്‍ മൂലം ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള ചരക്ക് കടത്തിന് ചെലവേറിയിരിക്കുകയാണ്. ഇത് പണപ്പെരുപ്പത്തെ കൂടുതല്‍ ത്വരിതപ്പെടുത്തും. സാധാരണമായി സൂയെസ് കനാലിലൂടെയാണ് കപ്പലുകള്‍ കടന്നുപോകുന്നത്. എന്നാല്‍ അക്രമണം ഭയന്ന് ചരക്ക് കപ്പലുകള്‍ കൂടുതല്‍ സുരക്ഷിതമായ പാതകളിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ആഫ്രിക്കയുടെ സതേണ്‍ കേപ്പിലൂടെയുള്ള യാത്രയ്ക്ക് ചെലവും കൂടുതലാണ്. 'ജെറമി ഹണ്ട് സൂയെസ് കനാലിലെ സ്ഥിതിഗതികളും നിരീക്ഷിക്കുന്നുണ്ട്. സ്ഥിതി പണപ്പെരുപ്പത്തിന് ഊര്‍ജ്ജം പകരുന്നതാണ്'. ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. ഗാസയില്‍ ഹമാസിന് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് നേര്‍ക്ക് അക്രമണം തുടങ്ങിയത്. ഇതോടെ ഷിപ്പിംഗ് നിരക്കുകള്‍ സാരമായ തോതില്‍ വര്‍ദ്ധിച്ചു.

 
Other News in this category

 
 




 
Close Window