Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ആസിഡ് ആക്രമണത്തിലെ പ്രതി ഇപ്പോഴും ഇരുട്ടില്‍ തന്നെ, പാരിതോഷികം പ്രഖ്യാപിച്ചു
reporter

ലണ്ടന്‍: കെമിക്കല്‍ അക്രമണം നടന്ന് ഒരാഴ്ച തികയാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും വലയില്‍ വീഴാതെ അക്രമി. ഇതോടെ പ്രതിഅബ്ദുള്‍ എസേദിക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആശങ്കപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് 35-കാരനായ പ്രതി ഒരു അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെ കെമിക്കല്‍ പദാര്‍ത്ഥം വലിച്ചെറിഞ്ഞത്. മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞ കുറ്റവാളി ഒരു സ്ത്രീയെ വാഹനം ഇടിച്ച് കയറ്റാനും ശ്രമിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് പരാജയപ്പെട്ടതോടെ നാഷണല്‍ ക്രൈം ഏജന്‍സി വലയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പിടിയിലാകാതിരിക്കാന്‍ കുറ്റകൃത്യ സംഘങ്ങള്‍ എസേദിയെ സഹായിക്കുന്നുണ്ടോയെന്നാണ് എന്‍സിഎ ഏജന്റുമാര്‍ പരിശോധിക്കുന്നത്.

ഒളിവിലായ പ്രതിയുടെ എല്ലാ വിവരങ്ങളും യുകെയിലെ മറ്റ് പോലീസ് സേനകള്‍ക്കും, പോര്‍ട്ടുകളുമായും പങ്കുവെച്ചിട്ടുണ്ട്. ഈസ്റ്റ് ലണ്ടനിലെ രണ്ട് വീടുകളിലും, ന്യൂകാസിലിലെ മൂന്ന് വീടുകളിലും തെരച്ചില്‍ നടത്തി. അപകടകാരിയായ അക്രമിയെ സമീപിക്കരുതെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. അതേസമയം പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 പൗണ്ട് ഇനാം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9.33-ഓടെ ടവര്‍ ഹില്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലാണ് ഇയാളെ അവസാനമായി കണ്ടത്. ഇതിന് മുന്‍പ് വിക്ടോറിയയില്‍ ട്രെയിന്‍ മാറിക്കയറിയാണ് ഇവിടെ എത്തിയത്. എസേദിയെ സഹായിക്കുന്നവരും അറസ്റ്റ് നേരിടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window