Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വിലക്കയറ്റത്തില്‍ ബാധ്യത അനുഭവിക്കുന്നവര്‍ക്ക് 299 പൗണ്ട് ധനസഹായം വിതരണം തുടങ്ങി
Text By: Team ukmalayalampathram
വിലക്കയറ്റത്തില്‍ വലിയ ദുരിതം അനുഭഴിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി. അവസാന ഗഡുവായ 299 പൗണ്ട് നല്‍കുന്നത് 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആണ്. ഉയര്‍ന്ന ഭക്ഷണ ചിലവിനും, വര്‍ദ്ധിച്ച ഊര്‍ജ്ജ ബില്ലുകള്‍ക്കും അല്‍പം ആശ്വാസമായി പ്രഖ്യാപിച്ച ഈ ആനുകൂല്യത്തിന്റെ അവസാന ഗഡു ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. 900 പൗണ്ട് ധനസഹായത്തിലെ അവസാന ഗഡുവായ 288 പൗണ്ട് ആണ് ഇപ്പോള്‍ ലഭിക്കുക.


ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിച്ചേരും. ഫെബ്രുവരി 22 ന് മുന്‍പായി തുക വിതരണം ചെയ്ത് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. നേരത്തെയുള്ള ഗഡുക്കള്‍ ലഭിച്ചവര്‍ക്ക് ഇതും ലഭിക്കും. സര്‍ക്കാരിന്റെ 104 ബില്യണ്‍ പൗണ്ടിന്റെ കോസ്റ്റ് ഓഫ് ലിവിംഗ് സപ്പോര്‍ട്ട് പാക്കേജിന്റെ ഭാഗമാണിത്.
 
Other News in this category

 
 




 
Close Window