Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ നികുതി 10 ശതമാനം വര്‍ധിപ്പിക്കാന്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ തീരുമാനം
reporter

ലണ്ടന്‍: ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ നികുതി 10% വരെ വര്‍ദ്ധിപ്പിക്കാനുള്ള അനുമതി ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. സാധാരണയായി റഫറണ്ടത്തിലേക്ക് വഴിതെളിക്കുന്ന 4.99 ശതമാന പരിധിക്ക് മുകളിലുള്ള ഈ നികുതി വര്‍ദ്ധനയ്ക്കുള്ള കൗണ്‍സില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തടയില്ലെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സെക്ഷന്‍ 114 നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കൗണ്‍സില്‍ സ്വയം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്നും ഇത്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനാലാണ്, കൗണ്‍സിലിന് ലോക്കല്‍ റഫറണ്ടം നടത്താതെ തന്നെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ബഡ്ജറ്റില്‍ ഉണ്ടായിരിക്കുന്ന വിടവ് നികത്താനാണ് ഇത്തരം ഒരു തീരുമാനം ഇപ്പോള്‍ ലോക്കല്‍ കൗണ്‍സില്‍ കൈകൊണ്ടിരിക്കുന്നത്.

ലെവലിംഗ്-അപ്പ് സെക്രട്ടറി മൈക്കല്‍ ഗോവ് ആണ് സര്‍ക്കാരിന്റെ തീരുമാനം രേഖാമൂലം അറിയിച്ചത്. ബിര്‍മിങ്ഹാം സിറ്റിയിലെ നികുതിദായകര്‍ക്ക് കൗണ്‍സിലിന്റെ മോശം ഭരണത്തിന്റെയും തീരുമാനങ്ങളുടെയും ബാധ്യത ചുമക്കേണ്ടി വരുന്നത് നിരാശാജനകമാണെങ്കിലും, സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ കൗണ്‍സിലിന്റെ തീരുമാനത്തെ എതിര്‍ക്കുകയില്ലെന്ന് മൈക്കല്‍ ഗോവ് വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ദ്ധന എത്രത്തോളം ഉണ്ടാകുമെന്ന കൃത്യ കണക്കുകള്‍ ജനങ്ങള്‍ക്ക് വ്യക്തമാകും. ജീവനക്കാര്‍ മുന്നോട്ടുവെച്ച തുല്യ വേതന ക്ലെയിമുകള്‍ പരിഹരിക്കുന്നതിനും, ഐടി അപ്ഗ്രേഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ബര്‍മിംഗ്ഹാം കൗണ്‍സില്‍ വലിയ ബില്ലുകള്‍ നേരിടുകയാണ്. ലേബര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ബിര്‍മിങ്ഹാം കൗണ്‍സിലിന്റെ ഈ തീരുമാനം ജനങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമെന്ന് ആശങ്കകള്‍ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window