Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ആറ് ഇഞ്ച് കനത്തില്‍ മഞ്ഞു വീഴും: നോര്‍ത്തേണ്‍ ഇംഗ്ലണ്ട് മഞ്ഞില്‍ മുങ്ങും: ഐസ് കട്ടയായി റോഡുകള്‍: യുകെ ജാഗ്രതയില്‍
Text By: Team ukmalayalampathram
യുകെയില്‍ ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. ഫെബ്രുവരി തുടക്കം തന്നെ അസാധാരണമായ നിലയിലേക്കാണ് താപനില മാറുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളിലേക്ക് മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ മഴയ്ക്കും, മഞ്ഞിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ യുകെയിലെ നാല് നേഷനുകള്‍ക്കുമായി പുറപ്പെടുവിച്ചിട്ടുണ്ട്. ബര്‍മിംഗ്ഹാം മുതല്‍ ലെസ്റ്റര്‍ വരെയുള്ള പ്രധാന പട്ടണങ്ങളെയും, നഗരങ്ങളെയും മഞ്ഞ് സാരമായി ബാധിക്കുന്നതോടെ യാത്രാ ദുരിതം നേരിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ചില പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെട്ട് പോകാനും ഇടയുണ്ട്.

300 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളില്‍ 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ വ്യാപകമായി ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. കൂടാതെ തണുപ്പേറിയ കാറ്റിനും ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. 7 ഡിഗ്രിയില്‍ സുഖകരമായ താപനിലയിലാണ് ഫെബ്രുവരിയില്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇത് മാറിമറിഞ്ഞു.

നോര്‍ത്ത് മേഖലയില്‍ തണുപ്പേറിയ കാറ്റിന് പുറമെ മഴയും കൂട്ടിമുട്ടുന്നതോടെയാണ് മഞ്ഞ് പെയ്യുന്ന അവസ്ഥ വരുന്നത്. വെയില്‍സ്, മിഡ്ലാന്‍ഡ്സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സുപ്രധാന തോതില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ആംബര്‍ മുന്നറിയിപ്പ് നിലവിലുള്ളതിനാല്‍ റോഡുകളില്‍ യാത്രാ തടസ്സത്തിന് വഴിയൊരുങ്ങും. പൊതുഗതാഗത വാഹനങ്ങളും, കാറുകളും കുടുങ്ങാന്‍ സാധ്യതയുണ്ട്.
 
Other News in this category

 
 




 
Close Window