ലണ്ടന്‍: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഈ അടുത്ത് ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സമീപ കാലത്ത് വിദേശങ്ങളിലേക്ക് പൗരത്വമുപേക്ഷിച്ച് കുടിയേറിയതെന്ന് വിദേശകാര്യമന്ത്രായം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം കര്‍ശനമാക്കുകയാണ്. ഇപ്പോഴിതാ രണ്ടാഴ്ച മുമ്പ് കര്‍ശനമാക്കിയ നിയമം തിരിച്ചടിയാകുകയാണ്. ലണ്ടനില്‍ സ്ഥിര താമസ്‌കകാരായ മലയാളി കുടുംബം ഇളയ കുട്ടിയുടെ പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോഴാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടിയുടെ അമ്മ അടുത്തിടെ ബ്രിട്ടീഷ് പൗരത്വമെടുത്തിരുന്നു. ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുമുണ്ട്. നിയമം കര്‍ശനമാക്കിയതായി വിദേശകാര്യ മന്ത്രാലയവും ശരിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം സംബന്ധിച്ച് നിയമങ്ങള്‍ പുതുക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നോട്ടീസ് ഇറക്കി.വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വമെടുത്താല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വമുണ്ടാവില്ലെന്ന നിയമം കര്‍ശനമാക്കി. ഇതു മൂലം വിദേശത്തുള്ള പലര്‍ക്കും അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. അഞ്ചു വര്‍ഷത്തേക്കാണ് മൈനറായ കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത്. നിരവധി പേര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.