Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് താത്പര്യം കുറയുന്നു
reporter

ലണ്ടന്‍: അടുത്ത വമ്പന്‍ സംഭവമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങളോടുള്ള ബ്രിട്ടന്റെ കമ്പം അവസാനിക്കുന്നുവെന്ന് ആശങ്ക. ബ്രിട്ടനില്‍ പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഇപ്പോള്‍ മെല്ലെപ്പോക്കിലാണ്. ഇതോടെ പൊതുജനങ്ങള്‍ക്ക് പ്രകൃതിസൗഹാര്‍ദ്ദപരമായ വാഹനങ്ങളോടുള്ള 'പ്രേമം' തീര്‍ന്നോയെന്നാണ് ചോദ്യം ഉയരുന്നത്. ഇവി വാഹന വില്‍പ്പന സ്തംഭനാവസ്ഥയിലാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. വലിയൊരു ശതമാനം ജനങ്ങള്‍ക്കും ഇവി വാഹനങ്ങളുടെ വില താങ്ങാന്‍ കഴിയുന്നില്ല. കൂടാതെ പബ്ലിക് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ലഭ്യമാക്കുന്നതും മെല്ലെപ്പോക്കിലാണ്. അതേസമയം പല ഇവി ചാര്‍ജ്ജിംഗ് ബേകളും കാലിയായി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവി പ്രിയം കുറയാനുള്ള കാരണങ്ങളെ കുറിച്ച് വെസ്റ്റ്മിന്‍സ്റ്ററില്‍ പല വാദങ്ങളും പുകയുന്നുണ്ട്. ഇതിനിടെ നടനും, ഹാസ്യതാരവുമായ റൊവാന്‍ ആറ്റ്കിന്‍സണ്‍ ഇവികള്‍ക്ക് ആത്മാവ് കുറവാണെന്ന് പരാമര്‍ശിച്ചത് തിരിച്ചടിയായെന്ന് പറയുന്നവരുണ്ട്. 2035-ഓടെ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങളെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഈ ലക്ഷ്യം പ്രധാനമന്ത്രി ഋഷി സുനാക് അഞ്ച് വര്‍ഷം നേരത്തെയാക്കിയിരുന്നു. 2023 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവികളുടെ മാര്‍ക്കറ്റ് ഷെയര്‍ കഴിഞ്ഞ മാസം 25 ശതമാനം താഴ്ന്നുവെന്നാണ് വ്യവസായിക കണക്കുകള്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക കണക്കുകള്‍ പ്രകാരം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന അനുപാതത്തില്‍ 2022-ല്‍ 16.6 ശതമാനത്തിന്റെ കുറവും, കഴിഞ്ഞ വര്‍ഷം 16.5 ശതമാനവും കുറവ് നേരിട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window