Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 2.2 മില്യണ്‍ പൗണ്ട്
reporter

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഏറ്റവും പുതിയ ടാക്‌സ് രേഖകള്‍ പ്രകാരം, അദ്ദേഹം കഴിഞ്ഞ വര്‍ഷം നികുതിയായി അടച്ചത് 508308 പൗണ്ട് തുകയാണെന്ന പുതിയ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 2.2 മില്യണ്‍ പൗണ്ട് തുകയാണ് അദ്ദേഹം കഴിഞ്ഞവര്‍ഷം സമ്പാദിച്ചത്. ഡൗണിംഗ് സ്ട്രീറ്റ് പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം, മൊത്തം വരുമാനമായ 432,884 പൗണ്ടിന്മേല്‍ പ്രധാനമന്ത്രി 163,364 പൗണ്ട് നികുതിയായി അടച്ചതായി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടില്‍ നിന്നുള്ള മൂലധന നേട്ടമായ 1.8 മില്യണ്‍ പൗണ്ടിന് അദ്ദേഹം 359,240 പൗണ്ട് നികുതിയായി അടച്ചതായും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ രേഖയില്‍, അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ളതുള്‍പ്പെടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

ഇലക്ഷന്‍ കാലത്ത് അദ്ദേഹം നടത്തിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു തന്റെ വരുമാന കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്നത്. മുന്‍പുള്ള വര്‍ഷത്തേക്കാള്‍ അദ്ദേഹത്തിന്റെ വരുമാനവും അതോടൊപ്പം തന്നെ അടയ്ക്കുന്ന നികുതി തുകയും വര്‍ദ്ധിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ധനകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന സുനക്, പാര്‍ലമെന്റിലെ ഏറ്റവും ധനികനായ എംപിമാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഇലക്ഷന്‍ കാലത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ വിവാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അടുത്തിടെ ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മറും റിഷി സുനകിന്റെ സ്വത്തിനെ സംബന്ധിച്ച് പരാമര്‍ശം നടത്തിയിരുന്നു. മോര്‍ട്ട്‌ഗേജ് വര്‍ദ്ധനവ് ഒരു പ്രശ്‌നമായി പ്രധാനമന്ത്രിക്ക് തോന്നുകയില്ലെന്നും, എന്നാല്‍ സാധാരണക്കാരുടെ കൈയ്യില്‍ അത്രയും സ്വത്തില്ലെന്നും ആയിരുന്നു അന്ന് സ്റ്റാര്‍മര്‍ സുനകിനെ വിമര്‍ശിച്ചത്. 2023-ലെ സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് അനുസരിച്ച്, സുനകിനും ഭാര്യ അക്ഷത മൂര്‍ത്തിക്കും ചേര്‍ന്ന് ഏകദേശം 529 മില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ചാന്‍സലര്‍ ജെറെമി ഹണ്ട് ഉള്‍പ്പെടെയുള്ളവരും തങ്ങളുടെ വരുമാന കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window