Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയടക്കം വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി, മുഖ്യപ്രതി പിടിയില്‍, യുകെ സിം അടക്കം പിടിച്ചെടുത്തു
reporter

ആലുവ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മൈസൂര്‍, കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാന്‍ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്.കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെയില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താല്‍പ്പര്യമുള്ള സമീപിച്ച് തൊഴില്‍ വിസയുണ്ടെന്ന് പറഞ്ഞ് ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇത്തരത്തില്‍ തിരുവനന്തപുരത്തുള്ള ഒരാള്‍ പതിമൂന്നുപേരെയും, കോതമംഗലത്തുള്ള ഒരാള്‍ നാലുപേരെയും ഷാജഹാന് പരിജപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്. യു.കെ സിം ഉള്‍പ്പടെ നാല് സിമ്മുകളാണ് ഇയാള്‍ക്കുള്ളത്. ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. യു.കെയില്‍ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്. ഷാജഹാന്റെ രണ്ട് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മുപ്പതു കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സൂചന.മൂന്ന് വോട്ടര്‍ ഐഡിയും, മൂന്ന് പാസ്‌പോര്‍ട്ടുകളും ഇയാള്‍ക്കുണ്ട്. കര്‍ണ്ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ് ഇതിലുള്ളത്. മീനാക്ഷിപുരത്തെ ഉള്‍ഗ്രാമത്തില്‍ ഒളിച്ചു കഴിയുകയായിരുന്ന ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്. പോലീസിനെ ആക്രമിച്ച് വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട്, ഉദ്യോഗാര്‍ത്ഥികളുടെ പാസ്‌പ്പോര്‍ട്ട്, ചെക്ക് ബുക്കുകള്‍, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയി, എസ്.ഐമാരായ അല്‍ബിന്‍ സണ്ണി, കെ.ആര്‍.ദേവസ്സി, സീനിയര്‍ സി.പി.ഒമാരായ ടി.ആര്‍.ശ്രീജിത്ത്, നിയാസ് മീരാന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 
Other News in this category

 
 




 
Close Window