Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനെ ഞെട്ടിച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി, പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍
reporter

ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോച്ച്ഡേലില്‍ ചെറിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് ആണ്‍കുട്ടികളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ബലാത്സംഗം നടന്നതായി പോലീസ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഇവിടെയുള്ള മോറിസണ്‍സിന്റെ കാര്‍ പാര്‍ക്കിലേക്കാണ് ഓഫീസര്‍മാര്‍ എത്തിയത്. കിംഗ്സ്വേയിലാണ് അതിക്രമം അരങ്ങേറിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. 12, 13, 14 വയസ്സുള്ള രണ്ട് പേര്‍ എന്നിങ്ങനെയുള്ള നാല് ആണ്‍കുട്ടികളാണ് ബലാത്സംഗം നടത്തിയെന്ന സംശയത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

'ശനിയാഴ്ച വൈകുന്നേരമാണ് റോച്ച്ഡേലിലെ ന്യൂബോള്‍ഡില്‍ ബലാത്സംഗ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഫീസര്‍മാര്‍ എത്തിയത്. നാല് ആണ്‍കുട്ടികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇരയ്ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ പിന്തുണ നല്‍കുന്നുണ്ട്'. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് വിശദീകരിച്ചു. ബലാത്സംഗത്തിനോ, ലൈംഗികമായ അക്രമത്തിനോ ഇരകളായ ആരെങ്കിലും ഉണ്ടെങ്കില്‍ നിശബ്ദമായിരുന്ന് സഹിക്കേണ്ട കാര്യമില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നു. സംഭവം പോലീസിന് റിപ്പോര്‍ട്ട് ചെയ്യാം, അല്ലെങ്കില്‍ സപ്പോര്‍ട്ട് ഏജന്‍സിയെ ബന്ധപ്പെട്ട് സഹായവും, പിന്തുണയും തേടാമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window