ലണ്ടന്‍: എന്‍എച്ച്എസിന്റെ ചികിത്സാ വിവരങ്ങള്‍ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ ഡേറ്റ പുറത്തുവന്നിരിക്കുകയാണ്. ഇതിന്‍ പ്രകാരം, എന്‍ എച്ച് എസ് ഡോക്ടര്‍മാര്‍ കഴിഞ്ഞവര്‍ഷം 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ സെക്‌സ് അഡിക്ഷന് ചികിത്സിച്ചത് നാല് പേരെ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. 20 വയസ്സുള്ളവരെക്കാള്‍ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയത് 80 വയസ്സിന് മുകളിലുള്ളവരാണെന്ന് ഈ ഡേറ്റ വ്യക്തമാക്കുന്നു. സണ്‍ ന്യൂസ് ആണ് എന്‍എച്ച് എസ് ഡേറ്റ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം, മൊത്തത്തില്‍ 30 പുരുഷന്മാരും 7 സ്ത്രീകളുമാണ് സെക്‌സ് അഡിക്ഷനു ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആകെ 136 പേരാണ് എന്‍ എച്ച് എസിലൂടെ ചികിത്സ നടത്തിയതെന്നും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേള്‍ക്കുന്നവര്‍ പലരും പരിഹസിക്കുന്ന ഒരു രോഗാവസ്ഥ ആണെങ്കിലും, അത് അനുഭവിക്കുന്നവരുടെ അവസ്ഥ തികച്ചും മോശമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇത്തരത്തിലുള്ള ലൈംഗിക ആസക്തി ഒരാളുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരാം. ഇത് അയാളുടെ കുടുംബബന്ധങ്ങളെയും മറ്റും തകര്‍ക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം അവര്‍ ചെലവഴിക്കുമ്പോള്‍, അവരുടെ കാര്യക്ഷമത ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ അടക്കാനാവാതെ വരുമ്പോള്‍, അവര്‍ തേടുന്ന വഴികള്‍ അവരെ അപകടത്തിലേയ്ക്ക് നയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാല്‍ തന്നെ ഈ രോഗാവസ്ഥയ്ക്ക് ചികിത്സ തേടണമെന്ന് കര്‍ശനമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.