Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ഏതു സമയത്തും കൊല്ലപ്പെടാമെന്ന ആശങ്കയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍
reporter

ലണ്ടന്‍: കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയില്‍ അശാന്തി പടര്‍ത്താന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികള്‍ അല്‍പ്പം ആശങ്കയിലാണ്. പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയ്ക്കൊപ്പം ചേര്‍ന്ന് പഞ്ചാബിനെ വിഭജിച്ച് സ്വതന്ത്ര രാജ്യം സൃഷ്ടിക്കാന്‍ സ്വപ്നം കാണുന്ന ഖലിസ്ഥാനികള്‍ ഇന്ത്യക്ക് പുറത്ത് യുകെ ഉള്‍പ്പെടെ രാജ്യങ്ങളില്‍ സുരക്ഷിത താവളങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അത് ഇപ്പോള്‍ പര്യാപ്തമാകാതെ വന്നതോടെ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആശങ്കയിലാണ് ഇവര്‍. കുല്‍വന്ത് സിംഗ് മൊതാഡ അവരില്‍ ഒരാളാണ്. വീട്ടിലെ നാല് സിസിടിവി ദൃശ്യങ്ങള്‍ സദാസമയം പരിശോധിക്കുന്ന ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ കാറുകള്‍ മാറിക്കയറുന്നതും, വഴി മാറ്റുന്നതുമെല്ലാം സ്വയരക്ഷയ്ക്കുള്ള വിദ്യകളായി കഴിഞ്ഞു. വോള്‍വര്‍ഹാംപ്ടണില്‍ താനസിക്കുന്ന മൊതാഡ തന്നെ ഇന്ത്യന്‍ രഹസ്യവിഭാഗങ്ങള്‍ കൊല്ലുമെന്ന ഭയപ്പാടിലാണ്.

ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ താന്‍ ഉണ്ടെന്ന് ലോകമാകമാനം ചിത്രങ്ങളിലൂടെ അറിയിച്ചിട്ടുണ്ടെന്ന് മൊതാഡ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) തയ്യാറാക്കിയ ചാര്‍ജ്ജ് ഷീറ്റാണ് ഇയാള്‍ ഹിറ്റ് ലിസ്റ്റായി പറയുന്നത്. രാജ്യത്തിന് എതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തിയ 16 പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ ആറ് പേര്‍ യുകെയില്‍ താമസിക്കുന്നു. ചാര്‍ജ്ജ് ഷീറ്റിലെ പലരും ഇതിനകം ഇഹലോകവാസം വെടിഞ്ഞതോടെയാണ് 62-കാരനായ മൊതാഡയും ഭയപ്പാടിലായത്. കാനഡയില്‍ ഹര്‍ദിപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെടതിനെ തുടര്‍ന്ന് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി പോലും ഉടലെടുത്തിരുന്നു. പട്ടികയിലുണ്ടെങ്കിലും, ക്യാന്‍സര്‍ ബാധിച്ച് മരിച്ച ബ്രിട്ടനിലെ അവതാര്‍ സിംഗ് ഖാന്‍ഡയുടെ മരണം പോലും ഖലിസ്ഥാന്‍ തീവ്രവാദികളെ പേടിപ്പിക്കുന്നു. സ്വാഭാവിക കാരണങ്ങളാണ് മരണത്തിന് ഇടയാക്കിയതെന്ന് ബ്രിട്ടീഷ് പോലീസ് പറയുമ്പോഴും സിഖ് ആക്ടിവിസ്റ്റുകള്‍ക്ക് തൃപ്തിയില്ല. യുകെയില്‍ തങ്ങളുടെ ശബ്ദം കേള്‍ക്കില്ലെന്നാണ് മൊതാഡ ഭയപ്പെടുന്നത്. ഹിറ്റ് ലിസ്റ്റ് പ്രഖ്യാപിച്ച് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നാണ് മൊതാഡ സ്‌കൈ ന്യൂസിനോട് അവകാശപ്പെടുന്നത്.

 
Other News in this category

 
 




 
Close Window