Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍, മണിക്കൂറില്‍ 15 പൗണ്ട് വീതം ശമ്പളം തരണമെന്നാവശ്യം
reporter

ലണ്ടന്‍: യുകെ കവന്ററി സൈറ്റിലെ ആമസോണ്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. മണിക്കൂറിന് 15 പൗണ്ട് വീതം ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പണിമുടക്ക് ആരംഭിച്ചത്. ആമസോണിന്റെ കവന്ററി സൈറ്റിലെ ജിഎംബി യൂണിയന്‍ അംഗങ്ങളും ആമസോണ്‍ അധികൃതരും തമ്മിലുള്ള ചര്‍ച്ച പരാജപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് നാളെ അവസാനിക്കും.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആമസോണില്‍ പണിമുടക്ക് ആരംഭിച്ചപ്പോള്‍ കമ്പനിയുടെ യുകെ ജീവനക്കാരില്‍ ആദ്യം പണിമുടക്ക് നടത്തിയത് കവന്ററി സൈറ്റിലെ ജീവനക്കാരായിരുന്നു. ഏപ്രില്‍ മാസത്തോടെ ആമസോണിന്റെ ഏറ്റവും കുറഞ്ഞ ശമ്പളം മണിക്കൂറിന് 12.30 പൗണ്ട് മുതല്‍ 13 പൗണ്ട് വരെ ആയി ഉയരുമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു. വാലന്റെന്‍സ് ദിനത്തിലും പണിമുടക്ക് തുടരുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window