Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് റെയിൽവേയിൽ വനിതാ ജീവനക്കാർക്ക് നേരെ ലൈംഗികാതിക്രമം
reporter

 ബ്രിട്ടീഷ് റെയില്‍വെ സേവനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയനായ അസ്ലെഫാണ് റെയില്‍വെയിലെ സംഘടിതമായ സംസ്‌കാരത്തെ കുറിച്ച് രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സണ്‍ പത്രത്തിന് ചോര്‍ന്ന് കിട്ടിയതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പരസ്യമാകുന്നത്. 


ജോലിക്ക് പുറമെ ബ്രാഞ്ച് യോഗങ്ങളിലും, യൂണിയന്‍ പരിപാടികളിലും വരെ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നുവെന്നാണ് കാല്‍ശതമാനം വനിതാ യൂണിയന്‍ അംഗങ്ങള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുരുങ്ങിയത് നാല് പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുരുഷ സഹജീവനക്കാരുടെ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമാക്കിയത്.


 പോലീസ് അന്വേഷിക്കുന്നതോ, കോടതിയില്‍ എത്തിയതോ ആയ കേസുകള്‍ക്ക് പുറമെയുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ രേഖപ്പെടുത്താനാണ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഡസന്‍ കണക്കിന് വനിതാ ജീവനക്കാര്‍ പതിവായി കൈയ്യേറ്റം നേരിടുന്നതായി വെളിപ്പെടുത്തി. ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നതും, ലൈംഗികമായ തമാശകളും, ചേഷ്ടകള്‍ക്കും പുറമെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്യുന്നതായി ജീവനക്കാരികള്‍ വ്യക്തമാക്കി.

 അതേസമയം പീഡനം നേരിട്ട 16 ശതമാനം പേര്‍ മാത്രമാണ് അസ്ലെഫില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. 60 ശതമാനം പേരും ഈ അപമാനം സഹിക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്താലും നടപടി ഉണ്ടാകില്ലെന്ന ബോധ്യത്തിലാണ് അനുഭവം രഹസ്യമാക്കി വെച്ചത്. 2022 ഒക്ടോബറില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കണ്ടെത്തല്‍ പാസാക്കിയെങ്കിലും ഇത് പരസ്യമാക്കിയിരുന്നില്ല.

 ജോലിക്കിടയിലും, യൂണിയന്‍ പരിപാടികളിലും വരെ വനിതാ ജോലിക്കാര്‍ അനാവശ്യമായ സ്പര്‍ശനങ്ങളും, കയറിപ്പിടിക്കലും നേരിടുന്നുവെന്ന റിപ്പോര്‍ട്ടില്‍ യൂണിയന്‍ നടപടികള്‍ കൈക്കൊണ്ടതായി അറിവില്ല.
 
Other News in this category

 
 




 
Close Window