Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ ഡെന്റിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നു, യോഗ്യത പോലും പരിശോധിക്കുന്നില്ല
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഡെന്റല്‍ സേവനങ്ങള്‍ സര്‍വ്വകാല പ്രതിസന്ധിയിലാണ്. രോഗികള്‍ക്ക് പല്ലുവേദന സഹിക്കാന്‍ കഴിയാതെ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നേരിടേണ്ട അവസ്ഥയാണ്. എന്നാല്‍ ഡെന്റിസ്റ്റുകള്‍ സ്വന്തം നിലയില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ സഹായം നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അടിസ്ഥാന സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പരിശീലനം നേടിയ സപ്പോര്‍ട്ട് ജീവനക്കാരെ തടഞ്ഞാണ് ഡെന്റിസ്റ്റുകള്‍ പാരവെയ്ക്കുന്നത്. ഇതോടെ എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്മെന്റ് ബാക്ക്ലോഗില്‍ ഇളവ് ലഭിക്കാതെ ജനം വലയുകയാണ്. യുകെയില്‍ 15,000 സ്‌കില്‍ഡ് ഡെന്റല്‍ ഹൈജീനിസ്റ്റുകളും, തെറാപ്പിസ്റ്റുകളുമാണുള്ളത്. എന്നാല്‍ സ്വയം പ്രഖ്യാപിത സുരക്ഷ പ്രഖ്യാപിക്കുന്ന ഡെന്റിസ്റ്റുകള്‍ ഇവരെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

യുകെയുടെ ഡെന്റല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് വിദേശ ഡെന്റിസ്റ്റുകള്‍ക്കായി വാതില്‍ തുറന്നിടാനുള്ള പദ്ധതി ആലോചിക്കുകയാണ്. രോഗികള്‍ നേരിടുന്ന തടസ്സങ്ങളില്‍ അയവ് വരുത്താന്‍ യോഗ്യത പോലും പരിശോധിക്കാതെ യുകെയില്‍ ജോലി ചെയ്യാന്‍ പദ്ധതി അവസരം നല്‍കുമെന്നാണ് പറയപ്പെടുന്നത്. യോഗ്യരായ ഡെന്റല്‍ സപ്പോര്‍ട്ട് ജീവനക്കാരെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ബാക്ക്ലോഗ് പരിഹരിക്കുന്നതില്‍ വലിയ സാധ്യത തെളിയുമെന്ന് ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഡെന്റല്‍ ഹൈജീന്‍ & തെറാപ്പി പ്രസിഡന്റ് മിറാന്‍ഡ സ്റ്റീപ്പിള്‍സ് പറഞ്ഞു. 'ഞങ്ങളുടെ അംഗങ്ങള്‍ക്ക് പതിവ് ഡെന്റല്‍ അപ്പോയിന്റ്മെന്റുകള്‍ എടുക്കാന്‍ കഴിയും, ഇതോടെ എക്സ്ട്രാക്ഷന്‍, ഫിറ്റിംഗ് ഡെന്റേഴ്സ്, ക്രൗണ്‍സ്, ബ്രിഡ്ജസ് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങളില്‍ ഡെന്റിസ്റ്റുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം', അവര്‍ വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ രണ്ടാം കിടയാണെന്ന് ചില ഡെന്റിസ്റ്റുകള്‍ ചിന്തിക്കുന്നു. അവര്‍ക്ക് ഞങ്ങളെ വിശ്വാസമില്ല. ഇത് പൂര്‍ണ്ണമായും തെറ്റാണ്. ഇത് സ്വയം സംരക്ഷിക്കാനുള്ള പണിയാണ്, ഇത് സഹായിക്കുകയും ചെയ്യില്ല, സ്റ്റീപ്പിള്‍സ് ചൂണ്ടിക്കാണിച്ചു.

 
Other News in this category

 
 




 
Close Window