ലണ്ടന്‍: ശരാശരി ബ്രിട്ടീഷുകാര്‍ക്ക് ജീവിതകാലത്ത് നാല് ലൈംഗിക പങ്കാളികളെങ്കിലും ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതിനപ്പുറം കടന്നുവെന്നാണ് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിശാലമനസ്‌കത കൂടി വരുന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉണ്ടെന്ന് അഞ്ചില്‍ ഒരു സ്ത്രീ വീതം സമ്മതിക്കുന്നു. പുരുഷന്‍മാരാകട്ടെ മൂന്നില്‍ ഒന്ന് വീതമാണ് ഇക്കാര്യം അംഗീകരിക്കുന്നത്. ബിഎംസി ഹെല്‍ത്ത് ലൈംഗികമായി ആക്ടീവായ 30,000 സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയിലാണ് പഠനം നടത്തിയത്. 16 മുതല്‍ 44 വരെ പ്രായമുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. 1990 മുതല്‍ 2010 വരെ ലൈംഗിക പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുകയായിരുന്നു ഉദ്ദേശം. രണ്ടോ, അതിലേറെയോ കാമുകന്‍മാരുള്ള സ്ത്രീകളുടെ ശതമാനം 12 മാസത്തില്‍ 9.9 ശതമാനത്തില്‍ നിന്നും 22.1 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്.
പുരുഷന്‍മാരില്‍ ഒന്നിലേറെ പങ്കാളികളുടെ കാര്യത്തില്‍ കുതിച്ച് ചാട്ടമാണ് സംഭവിച്ചത്. വിവിധ പങ്കാളികളുള്ള പുരുഷന്‍മാരുടെ എണ്ണം 19.5 ശതമാനത്തില്‍ നിന്നും 32.1 ശതമാനത്തിലേക്ക് കുതിച്ചത്. എന്നാല്‍ രണ്ടാം ദശകത്തില്‍ പുരുഷന്‍മാരില്‍ ഈ ജീവിതരീതി സ്ഥിരതയിലേക്ക് എത്തി. സ്ത്രീകളിലാകട്ടെ 2000 മുതല്‍ 2010 വരെ കാലയളവില്‍ രണ്ടോ, അതിലേറെയോ പങ്കാളികളുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി. ബ്രിട്ടന് പുറമെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലപാടുകള്‍ കൂടുതല്‍ വിശാലമനസ്‌കതയുള്ളതായി മാറുന്നതാണ് ട്രെന്‍ഡെന്ന് യൂണിവേഴ്സിറ്റി ലണ്ടന്‍ കോളേജിലെ ഗവേഷകര്‍ പറഞ്ഞു. എച്ച്ഐവി, എയ്ഡ്സ് പോലുള്ളവയുടെ ഭീഷണിയെ കുറിച്ച് ആശങ്ക കുറയുന്നുവെന്നാണ് മനസ്സിലാകുന്നത്. ശരാശരി ബ്രിട്ടീഷുകാര്‍ക്ക് ജീവിതകാലത്ത് നാല് ലൈംഗിക പങ്കാളികളുണ്ടെന്നാണ് കണ്ടെത്തല്‍. പുരുഷന്‍മാരില്‍ ഇത് അഞ്ചും, സ്ത്രീകള്‍ക്ക് മൂന്നുമാണ് കണക്ക്.