|
ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങി. മറ്റു രോഗികള്‍ക്കും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടു. ഡോക്ടര്‍മാര്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് കാന്‍സര്‍ സര്‍ജറികള്‍ 27 ശതമാനം കുറഞ്ഞതായി വെളിപ്പെടുന്നത്.
ശ്വാസകോശം, തല, കഴുത്തിലെ ട്യൂമറുകള്‍ പോലുള്ള സമയം പാഴാക്കിയാല്‍ മാരകമായി മാറുന്ന അവസ്ഥകളില്‍ പോലും ഡോക്ടര്‍മാര്‍ ഇടപെട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലതാമസങ്ങള്‍ ട്യൂമറുകള്‍ വളരാനും, ശരീരത്തില്‍ വ്യാപിക്കാനും ഇടയാക്കുന്നതാണ്. എന്നാല്‍ ഇതിനിടയിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ 35 ശതമാനം ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ത്വരിതപ്പെടുത്തുന്നത്.
ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുന്നത്. ഗവണ്‍മെന്റ് സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ഈ നീക്കം. സമരങ്ങള്‍ മാരകമായി മാറുമ്പോള്‍ കാന്‍സര്‍ രോഗികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹെല്‍ത്ത് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഇത്തരമൊരു കരാറിന് ബിഎംഎ തയ്യാറായിട്ടില്ല. |