|
ഇരുപത്തിനാലു മണിക്കൂറിനിടെ യുകെ മലയാളി സമൂഹത്തില്‍ നിന്നു രണ്ടു മരണ വാര്‍ത്തകള്‍. മാഞ്ചസ്റ്ററില്‍ താമസിക്കുന്ന രാഹുല്‍ (40), വിസ്റ്റണില്‍ താമസിക്കുന്ന ജോമോള്‍ ജോസ് (55) എന്നിവരാണ് മരിച്ചത്. ഐടി എന്‍ജിനിയറാണ് രാഹുല്‍. ജോമോള്‍ നഴ്‌സാണ്.
രാഹുല്‍:
കവന്‍ട്രിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. രാഹുലിന്റെ ഭാര്യ - ജോണ്‍സി, മകന്‍ - ജൊഹാഷ്. മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നഴ്‌സാണ് രാഹുലിന്റെ ഭാര്യ ജോണ്‍സി. ഛത്തീസ്ഗഡ് സംസ്ഥാനത്തില്‍ ജനിച്ചു വളര്‍ന്ന മലയാളികളാണ് രാഹുല്‍ - ജോണ്‍സി ദമ്പതികള്‍.
ജോമോള്‍:
വിസ്റ്റണില്‍ താമസിക്കുന്ന നഴ്‌സ് ജോമോളുടെ വേര്‍പാട് കുടുംബത്തെ കണ്ണീരിലാഴ്ത്തി. ജോമോള്‍ കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് - ജോസ് അബ്രഹാം. ഇവര്‍ക്കു മൂന്നു മക്കള്‍. കേരളത്തില്‍ കുറുമുള്ളൂര്‍ സ്വദേശിനിയാണ് ജോമോള്‍. |