Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ആപ്പിള്‍ പറിക്കുന്ന ജോലിക്കും ഇനി കോംപറ്റീഷന്‍: റോബോട്ടുകളെ ഇറക്കാന്‍ തീരുമാനം: കൂലിപ്പണിയും ഇല്ലാതാകും
Text By: Team ukmalayalampathram
പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം. കുടിയേറ്റ ജോലിക്കാരുടെ ആവശ്യകത വെട്ടിക്കുറച്ചാണ് ഇത്തരം പഴങ്ങള്‍ പറിക്കുന്ന റോബോട്ടുകളെ ഇറക്കുന്നതെന്ന് പ്രധാനമന്ത്രി റിഷി സുനാക് പ്രഖ്യാപിക്കുന്നു. യുകെയില്‍ വലിയ തൊഴിലവസരമാണ് പഴങ്ങളുടെ ശേഖരണം. കോവിഡ് കാലത്തു ആവശ്യത്തിന് ജീവനക്കാരില്ലാതെ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവനക്കാരുടെ വലിയ കുറവുണ്ട്.

നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 220 മില്ല്യണ്‍ പൗണ്ടിന്റെ ഫണ്ട് പ്രഖ്യാപിക്കും. ഇതുവഴി കാര്‍ഷിക മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയെ നിയോഗിക്കും. ആപ്പിളും, ആസ്പരാഗസും പോലുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ പറിക്കാന്‍ സഹായിക്കുന്ന റോബോട്ടുകളെയും, ഡ്രോണുകളെയും ലഭ്യമാക്കാനാണ് ഈ പണം നല്‍കുകയെന്ന് ഗവണ്‍മെന്റ് സ്രോതസ്സുകള്‍ വ്യക്തമാക്കി.

'കൃഷിക്കാര്‍ക്ക് പുതിയ ഉപകരണങ്ങള്‍ ഉറപ്പാക്കുകയാണ് ഉദ്ദേശം. വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് കുറച്ച് ഓട്ടോമേഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും', സ്രോസ്സ് പറയുന്നു. 220 മില്ല്യണ്‍ പൗണ്ടിന്റെ ഭാവി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക ഫണ്ട് ഈ വര്‍ഷം കൃഷി ഗ്രാന്റുകളായി നല്‍കുന്ന 427 മില്ല്യണ്‍ പൗണ്ടിന്റെ ഭാഗമാണ്.
 
Other News in this category

 
 




 
Close Window