Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ ഇപ്‌സവിച്ചില്‍ താമസിക്കുന്ന ബിനു മോന്‍ അന്തരിച്ചു: രണ്ടു ദിവസത്തിനിടെ മലയാളി സമൂഹത്തില്‍ 4 മരണം
Text By: Team ukmalayalampathram
ഇപ്സ്വിച്ചില്‍ താമസിക്കുന്ന ബിനുമോന്‍ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് മഠത്തില്‍ചിറയില്‍ ബിനു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. 17 വര്‍ഷം മുന്‍പ് 2007ലാണ് ബിനുവും കുടുംബവും യുകെയില്‍ എത്തിയത്. ഭാര്യ - ജ്യോതി. ഇവര്‍ക്ക് ഒരു മകനാണുള്ളത്.
ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
മാഞ്ചസ്റ്ററിലെ രാഹുല്‍, വിസ്റ്റണിലെ ജോമോള്‍, വാറിംഗ്ടണിലെ മെറീന ബാബു എന്നിവരുടെ മരണ വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെയാണ് ഇപ്‌സവിച്ചില്‍ നിന്നു ബിനുവിന്റെ വേര്‍പാട് വിവരം എത്തിയത്.
 
Other News in this category

 
 




 
Close Window