Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ റസ്റ്ററന്റ് മാനേജര്‍ വിഘ്‌നേഷിന്റെ മരണം: ഏഴു പേര്‍ അറസ്റ്റില്‍; വാഹനം ഇടിച്ച നിലയിലാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തിയത്
Text By: Team ukmalayalampathram
റെസ്റ്റോറന്റ് മാനേജറുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്റ്റിലായെന്ന് സൗത്ത് ഇംഗ്ലണ്ട് പോലീസ്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന്റെ മാനേജരായ 36 വയസ്സുകാരന്‍ വിഘ്‌നേഷ് പട്ടാഭിരാമനാണ് മരിച്ചത്. ഇദ്ദേഹം തമിഴ് വംശജനാണ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 വയസ്സ് പ്രായമുള്ള ഏഴ് പേര്‍ കൂടി അറസ്റ്റിലായി. പ്രധാനപ്രതിയെ സംരക്ഷിച്ചുവെന്ന സംശയത്തിലാണ് ഇവരെ തീംസ് വാലി പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷസെബ് ഖാലിദിന് ജാമ്യം അനുവദിച്ചു.
 
Other News in this category

 
 




 
Close Window