ഇന്ത്യന്‍ കര്‍ഷക തൊഴിലാളി ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തില്‍ ഇറ്റലിയില്‍ പ്രതിഷേധം കടുക്കുന്നു. പഞ്ചാബ് സ്വദേശിയായ 31കാരന്‍ സത്‌നം സിങ് തൊഴിലിടത്തില്‍ വെച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സത്‌നമിനെ ഫാം മുതലാളി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യമായ ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സത്‌നമിന് ഉണ്ടായ ദാരുണമായ അനുഭവത്തോടെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും തൊഴില്‍ അവകാശങ്ങളെക്കുറിച്ചും ഇറ്റലിയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. പഞ്ചാബിലെ ചാന്ദ് നവന്‍ ഗ്രാമ സ്വദേശിയായ സത്‌നമിന്റെ ബന്ധുക്കള്‍ വിഷയത്തില്‍ കടുത്ത സങ്കടവും അമര്‍ഷവും അറിയിച്ചിട്ടുണ്ട്. ആദ്യം വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് മൃഗങ്ങള്‍ക്ക് പോലും ലഭിക്കുന്നതിനേക്കാള്‍ മോശമായ ചികിത്സയാണ് സത്‌നമിന് ലഭിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. |