'വര്‍ഷങ്ങളായി ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാന്‍ സംവിധായകനോടും, നിര്‍മ്മാതാവിനോടും, നടി ആദ ശര്‍മ്മയോടും സംസാരിച്ചു. എനിക്ക് അത്തരം സിനിമകള്‍ ഇഷ്ടമാണ് . എന്നാല്‍ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാല്‍ അതും മികച്ച സിനിമയായിരുന്നു .' - ദി കേരള സ്റ്റോറി സിനിമയെക്കുറിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. ദി കേരള സ്റ്റോറി സിനിമ കണ്ടതില്‍ താന്‍ വളരെ സന്തോഷിക്കുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്റ്റോറി ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വിവാദങ്ങളില്‍പ്പെട്ടിരുന്ന ചിത്രമാണ് .40 കോടി താഴെ ബജറ്റില്‍ നിര്‍മ്മിച്ച കേരള സ്റ്റോറി ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷന്‍ നേടി. ആദാ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. |