മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. തെറ്റ് ചെയ്തവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കൊടുക്കണം. അഭിനയിച്ച സെറ്റുകളില്‍ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും അതിനെപ്പറ്റി അന്വേഷണം നടക്കുകയാണല്ലോയെന്നും അവര്‍ പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
അതേസമയം ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.
കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. |