Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
സിനിമ
  Add your Comment comment
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് സണ്ണി ലിയോണിനു പറയാനുള്ളത് - ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുക
Text By: Reporter, ukmalayalampathram
മലയാള സിനിമാ വ്യവസായത്തിലെ അടിയൊഴുക്കുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പോണ്‍ താരം സണ്ണി ലിയോണ്‍ പ്രതികരിച്ചു. 'ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുക. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരും' സണ്ണി ലിയോണ്‍ പറഞ്ഞു. സിനിമയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല എന്നാണ് സണ്ണി പറയുന്നത്.
'ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും,' സണ്ണി ലിയോണി പറഞ്ഞു.
'എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.'
 
Other News in this category

 
 




 
Close Window