Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
സിനിമ
  Add your Comment comment
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; അന്തിമവിജയം സത്യത്തിനായിരിക്കും: ലൈംഗിക ആരോപണത്തില്‍ ജയസൂര്യയുടെ പ്രതികരണം
Text By: Reporter, ukmalayalampathram
തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളില്‍ നടന്‍ ജയസൂര്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയും ഒപ്പം താന്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ജയസൂര്യ കുറിക്കുന്നു.
ഇന്ന് തന്റെ ജന്മദിനമാണെന്നും, ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളികളായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ കുറിപ്പ് അവസാനിക്കുന്നത്. ''സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും'താരം തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.


നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ താരത്തിനെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന രണ്ടാമത്തെ പരാതി.തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കരമനസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.
 
Other News in this category

 
 




 
Close Window