Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Nov 2024
 
 
സിനിമ
  Add your Comment comment
മലയാള സീരിയല്‍- സിനിമാ രംഗം പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
Text By: Reporter, ukmalayalampathram
കൃത്യമായ നിയമ, നയരൂപീകരണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീ തിയേറ്ററററില്‍ സഖി - ഡോര്‍മെറ്ററിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാന്‍ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റര്‍ കോംപ്ലക്സില്‍ തുടക്കമിടുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ സംരംഭമാണ് സഖി - ഡോര്‍മെറ്ററി.

എല്ലാ മേഖലയിലെയും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്ലാതാക്കുന്ന ഇടപെടലുകളാണ് സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നത്. സ്ത്രീ സൗഹൃദ തൊഴിലിടത്തോടൊപ്പം ശാക്തീകരണവും സിനിമാരംഗത്ത് നടപ്പിലാക്കി വരികയാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ അഞ്ച് സിനിമകള്‍ ഇക്കാലയളവില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയിലെ സാങ്കേതിക മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ പരിശീലന പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window