യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ജാമ്യം. 30 ദിവസത്തെ താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി.
മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം ലഭിച്ചത്. സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്.
'രഞ്ജിത്ത് മുറിയിലുള്ള സമയം എന്നോട് നഗ്‌നനായി നില്‍ക്കാന്‍ പറഞ്ഞു. ഈ സമയം രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രേവതിയാണെന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിന് ബന്ധമുണ്ടോയെന്നൊന്നും എനിക്കറിയില്ല.എന്റെ ഫോട്ടോയെടുത്ത് അയക്കുകയായിരുന്നു. അപ്പോള്‍ ആര്‍ക്കാണെന്ന് ഞാന്‍ ചോദിച്ചു. |