ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്‍. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ ഇടപെടല്‍. ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആര്‍ ശിവശങ്കരനും ആണ് പരാതി നല്‍കിയത്.
റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്താത്ത പേജുകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വെളിപ്പെടുത്തലുകളില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും മലയാള സിനിമ മേഖലയില്‍ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. |