നടന്‍ വിനായകന് നേരെ വിമാനത്താവളത്തില്‍ കയ്യേറ്റം ഉണ്ടായെന്ന് പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
വിനായകനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്. വിനായകന്‍ വിമാനത്താവളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും സൂചനയുണ്ട്.
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് നടന്‍ വിനായകന്‍ ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്‌ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം അവിടെ ഇറങ്ങി. തുടര്‍ന്ന് ഹൈദരാബാദില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് വിവരം.
തുടര്‍ന്ന് വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്ന് വിനായകന്‍ ആരോപിക്കുന്നു. |