ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ജോണ്‍ സീന പ്രഖ്യാപിച്ചത്.
2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോണ്‍ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്. |