ADGP, പി ശശി എന്നിവര്‍ക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വറിന്റെ വെളിപ്പെടുത്തലിലുള്ള പ്രതികരണത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതാവശ്യപ്പെട്ടത്. കൊലപാതകം നടത്തിക്കുന്ന എഡിജിപി അതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, കാലുപിടിക്കുന്ന എസ് പി എന്നിങ്ങനെ ഗുണ്ടാസംഘങ്ങള്‍ പോലും നാണിച്ചു പോകുന്ന തരത്തില്‍ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്. ഗുരുതരമായ ആരോപണങ്ങള്‍ ആണ് അന്‍വറിന്റെ വെളിപ്പെടുത്തലില്‍ ഉള്ളത്. ഈ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംഎല്‍എ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിബിഐ അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. |