ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാകാരികളുടെ മുന്നില്‍ ഉപാദികള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. |