മലയാള സിനിമയുടെ നിറയൗവനത്തിന് 73-ാം പിറന്നാള്‍. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ജന്മദിനത്തില്‍ മമ്മൂട്ടിയെ (ങമാാീീേ്യേ) ഒരുനോക്കു കാണാന്‍ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ മുന്നില്‍ പാതിരാത്രിയില്‍ തടിച്ചുകൂടിയ ഫാന്‍സ് കൂട്ടത്തെയാണ് ചിത്രത്തിന്റെ ആദ്യപകുതിയില്‍ നോക്കിയാല്‍ മനസിലാകും. മമ്മുക്ക എന്ന മമ്മൂട്ടിയെ ഒന്ന് നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും, ആ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നിറയുന്ന സായൂജ്യം മറ്റൊന്നാണ്. രണ്ടാം പകുതിയിലെ ദൃശ്യം മമ്മൂക്കയുടെ അര്‍ദ്ധരാത്രിയിലെ ജന്മദിനാഘോഷത്തില്‍ നിന്നും. തനിക്കായി ഇത്രയും ദൂരം താണ്ടി വന്ന ഫാന്‍സിനെ നിരാശപ്പെടുത്താന്‍ മമ്മൂക്ക തയ്യാറായില്ല. |