Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
Teens Corner
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്; ശനിയാഴ്ച കേരളത്തിലെത്തും; ഉരുള്‍പൊട്ടലുണ്ടായ മേഖല സന്ദര്‍ശിക്കും
Text By: Team ukmalayalampathram
പ്രധാനമന്ത്രി ശനിയാഴ്ച കേരളത്തിലെത്തും. ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോ?ഗിക കണക്ക്. എന്നാല്‍, അനൗദ്യോ?ഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് 414 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
Other News in this category

 
 




 
Close Window