|
ഷെഫീല്‍ഡിലെ ഹിന്ദു സമൂഹത്തിന്റെ നേതൃത്വത്തില്‍, ആറ്റുകാല്‍ പൊങ്കാലയെ അനുസ്മരിച്ചു ''പൊങ്കാല മഹോത്സവം 2026'' ഈ വര്‍ഷം ആദ്യമായി ഷെഫീല്‍ഡ് ഹിന്ദു മന്ദിരത്തില്‍ ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു. ഷെഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈ ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
രാവിലെ 10.30-ന് ഷെഫീല്‍ഡ് ക്ഷേത്രത്തിലെ മുഖ്യ കാര്‍മികനായ ഭാരതരാജ് അടുപ്പുകള്‍ക്ക് തീ കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 11.30ഓടെ ഭക്തര്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു.
ആത്മീയമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങ് ഭക്തിസാന്ദ്രമായി മുന്നേറി. ഷെഫീല്‍ഡിലെ മലയാളി സമൂഹത്തിനും ഹിന്ദു വിശ്വാസികള്‍കളുടെ ഒരുമയും ഭക്തിയും പ്രകടിപ്പിക്കുന്ന ഒരു പ്രത്യേക ആത്മീയ അനുഭവമായി ഈ മഹോത്സവം മാറി. നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത ഈ ചടങ്ങ് സമൂഹ ഐക്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായി. |