Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
Teens Corner
  Add your Comment comment
കൊടുങ്ങല്ലൂരിലെ വീട്ടില്‍ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യ ഭ്രൂണം. ഫ്രിഡ്ജിന്റെ ഫ്രീസറിനകത്ത് പച്ച ബോക്‌സിലാണ് ഭ്രൂണം കണ്ടെത്തിയത്.
Text By: UK Malayalam Pathram
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഭ്രൂണം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നുമാണ് ഭ്രൂണം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നെന്നും മാസം തികയാതെ പ്രസവിച്ചെന്നുമാണ് യുവതിയുടെ മൊഴി.നഴ്‌സിംഗ് പഠിച്ചിട്ടുള്ളതിനാല്‍ താന്‍ ഭ്രൂണം സ്വയം വേര്‍പ്പെടുത്തിയെന്നും യുവതി. സംഭവത്തില്‍ പൊലീസ് യുവാവിനും യുവതിയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ പൊലീസ് ദമ്പതികളുടെ ഫ്‌ലാറ്റിലേക്ക് എത്തുന്നത്. ഫ്രിഡ്ജിന്റെ ഫ്രീസറിനകത്ത് ഒരു പച്ച ബോക്‌സിലായി ആമി എന്നെഴുതിയ ബോക്‌സില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window