|
യുകെയിലുടനീളം സാമൂഹിക-ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന സേവനം യുകെ എന്ന സംഘടനയുടെ പുതിയ യൂണിറ്റ് ഷെഫീല്‍ഡ് നഗരത്തില്‍ ജൂണ്‍ 20ന് ശനിയാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ സണ്ണിസൈഡ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി നടക്കുക. പ്രാദേശിക അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന ഈ ചടങ്ങ് സേവനം യു.കെ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ശക്തിയും ആവേശവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി ഈ യൂണിറ്റ് പ്രധാന പങ്ക് വഹിക്കും.
ഷെഫീല്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരും സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Sunnyside Community Centre, Flanderwell Ln, Rotherham S66 3RL
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സജിമോന്‍ ദിവാകരന്‍: 07838480029
ബിന്ദുമോള്‍ ശ്രീകുമാര്‍: 07733372457
വിപിന്‍ കുമാര്‍: 07799249743
ഗണേഷ് ശിവന്‍: 07405513236 |