Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സംഘടിപ്പിച്ച 'ഹാര്‍മണീസ് ഈവ്' എന്ന സംഗീത വിരുന്ന് വേറിട്ട കാഴ്ചയായി
Text By: UK Malayalam Pathram
ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സംഘടിപ്പിച്ച 'ഹാര്‍മണീസ് ഈവ്' എന്ന സംഗീത വിരുന്ന് സഹജീവി സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും വേറിട്ട കാഴ്ചയായി മാറി. കാന്‍സര്‍ ഫണ്ട് ഫോര്‍ ചില്‍ഡ്രന്‍ എന്ന ജീവകാരുണ്യ സംഘടനയെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ മെഗാ കണ്‍സേര്‍ട്ട് പരിപൂര്‍ണ്ണ വിജയമായി പരിസമാപ്തി കുറിച്ചു.

ഒരു കൂട്ടം യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തിനൊപ്പം ഒരു സമൂഹം ഒന്നടങ്കം അണിനിരന്നപ്പോള്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര സുഗമമായി. പരിപാടി സംഘടിപ്പിക്കുന്നതിനിടയില്‍ ചില പ്രതിബന്ധങ്ങള്‍ നേരിട്ടുവെങ്കിലും അവയെയെല്ലാം അതിജീവിച്ച് വലിയൊരു തുക ചാരിറ്റിക്കായി സമാഹരിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. പരിപാടിയിലൂടെ സമാഹരിച്ച 1710 പൗണ്ട് കാന്‍സര്‍ ഫണ്ട് ഫോര്‍ ചില്‍ഡ്രന്‍ പ്രതിനിധി മോളി വില്‍സണ് ചടങ്ങില്‍ വെച്ച് കൈമാറി.


സോളോ ബീറ്റ്‌സ് അയര്‍ലന്റിന്റെ ഗാനമേള, ആദം ബിനു നയിച്ച വയലിന്‍ ഫ്യൂഷന്‍, ഐറിഷ് ഡാന്‍സ് എന്നിവ കാണികള്‍ക്ക് നയനമനോഹരമായ ഒരു വിരുന്നാണ് സമ്മാനിച്ചത്. കാണികളാല്‍ നിറഞ്ഞ കണ്‍സേര്‍ട്ട് ഹാളില്‍ ഓരോ പ്രകടനവും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍ അനീഷ് അമ്പാട്ട് ചടങ്ങില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. 1993-ലെ ഇന്ത്യന്‍ നാഷണല്‍ ജൂനിയര്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡലിസ്റ്റ് ഡോ. മായാ ജിജിന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലയെയും കാരുണ്യത്തെയും കോര്‍ത്തിണക്കി ബിഎംസിടി ഒരുക്കിയ ഈ സംഗീത നിശ ഏവരുടെയും മനസ്സില്‍ മായാത്ത ഒരു മനോഹര സ്മരണയായി മാറി.
 
Other News in this category

 
 




 
Close Window