|
ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായി. കേസിന്റെ വിധി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 17-ന് വിധി പ്രസ്താവിക്കും.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തില്‍ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും നിര്‍ണ്ണായകമായ 27 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അധ്യാപകനായിരുന്ന പ്രതി സന്ദീപ്, ഡ്രസ്സിങ്ങിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്. |