Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
Teens Corner
  Add your Comment comment
ട്വന്റി 20 സ്ഥാനാര്‍ഥികള്‍ സിനിമാ താരങ്ങള്‍; വീണാ നായരും അഞ്ജലി നായരും ലക്ഷ്മി പ്രിയയും
Text By: UK Malayalam Pathram
നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മി പ്രിയയും ട്വന്റി 20യില്‍ ചേര്‍ന്നു. നടി വീണാ നായര്‍ ഏറ്റുമാനൂരിലും അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് 9 മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
2007ല്‍ സ്വാതി തിരുനാള്‍ കോളേജ് യൂണിയന്‍ എസ് എഫ് ഐ ചെയര്‍പേഴ്‌സണ്‍ ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളില്‍ ഇടംനേടിയ നടിയാണ് വീണാ നായര്‍. അയ്മനം പരിപ്പ് സ്വദേശിനിയാണ്.
 
Other News in this category

 
 




 
Close Window