Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8992 INR  1 EURO=111.1358 INR
ukmalayalampathram.com
Fri 01st May 2026
 
 
Teens Corner
  Add your Comment comment
'രണ്ടാമത് ഓള്‍ യുകെ ആം റെസ്ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യന്‍ഷിപ്പ്' ലിവര്‍പൂളിലെ വിസ്റ്റണ്‍ ഹാളില്‍ വച്ച് വന്‍ വിജയകരമായി സമാപിച്ചു.
Text By: UK Malayalam Pathram
യുകെയിലെ മലയാളി കായിക ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന 'രണ്ടാമത് ഓള്‍ യുകെ ആം റെസ്ലിംഗ് (പഞ്ചഗുസ്തി) ചാമ്പ്യന്‍ഷിപ്പ്' ലിവര്‍പൂളിലെ വിസ്റ്റണ്‍ ഹാളില്‍ വച്ച് വന്‍ വിജയകരമായി സമാപിച്ചു. ലിവര്‍പൂള്‍ ടൈഗേഴ്സ് സംഘടിപ്പിച്ച ഈ ബൃഹത്തായ മത്സരത്തിന് ഹരികുമാര്‍ ഗോപാലന്‍ ആണ് കോര്‍ഡിനേറ്ററായി നേതൃത്വം നല്‍കിയത്.


യുക്മ (UUKMA) നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് ഷാജി വരാക്കുടി പരിപാടി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ട്രഷറര്‍ ഷിജോ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച പോരാട്ടങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം കരുത്തര്‍ മാറ്റുരച്ചു. സണ്ണി സെബാസ്റ്റ്യന്‍, തോമസ് ജോസഫ് എന്നിവര്‍ മത്സരങ്ങളുടെ ഔദ്യോഗിക റഫറിമാരായി സേവനമനുഷ്ഠിച്ചു.


കഴിഞ്ഞ വര്‍ഷത്തെ വിജയത്തിന് ശേഷം എത്തിയ ഈ രണ്ടാം പതിപ്പില്‍ വനിതകള്‍ക്കായി പ്രത്യേകം മത്സരവിഭാഗം ഏര്‍പ്പെടുത്തിയത് വലിയ ശ്രദ്ധയാകര്‍ഷിച്ചു. വാശിയേറിയ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍:മലയാളി സമൂഹം


പുരുഷ വിഭാഗം വിജയികള്‍:

55-65 Kg:

ഒന്നാം സ്ഥാനം: അജയ്

രണ്ടാം സ്ഥാനം: ജയന്‍ ജോര്‍ജ്


65-75 Kg:

ഒന്നാം സ്ഥാനം: ടോം ജേക്കബ്

രണ്ടാം സ്ഥാനം: സ്റ്റിനോയ് ബെന്നി


75-85 Kg:

ഒന്നാം സ്ഥാനം: ജിതിന്‍ മാത്യു

?രണ്ടാം സ്ഥാനം: സുനീഷ് (കണ്ണന്‍)


85-95 Kg:

ഒന്നാം സ്ഥാനം: എല്‍ദോ

രണ്ടാം സ്ഥാനം: ലൂക്ക് എബ്രഹാം


95+ Kg:

ഒന്നാം സ്ഥാനം: സിജോ ജോസഫ്

രണ്ടാം സ്ഥാനം: ലിജിന്‍ ജോണ്‍സണ്‍


വനിതാ വിഭാഗം വിജയികള്‍:

Below 75 Kg:

ഒന്നാം സ്ഥാനം: ട്വിങ്കിള്‍ ജോര്‍ജ്

രണ്ടാം സ്ഥാനം: ഷേര്‍ളി സ്റ്റാന്‍ലി


Above 75 Kg:

ഒന്നാം സ്ഥാനം: ലൂസി ജോര്‍ജ്

രണ്ടാം സ്ഥാനം: ബിജി സാജു


വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. മത്സരത്തോടനുബന്ധിച്ച് നടന്ന റാഫിള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളും ലഭിച്ചു.രണ്ടാം പതിപ്പിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ സംഘാടകര്‍ സംതൃപ്തി രേഖപ്പെടുത്തി. കായിക പ്രേമികളുടെ ആവേശം കണക്കിലെടുത്ത് വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായ രീതിയില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഹരികുമാര്‍ ഗോപാലന്‍ അറിയിച്ചു. യുകെയിലെ മലയാളി കായിക രംഗത്ത് പുതിയൊരു ചരിത്രം കുറിക്കാന്‍ ഈ പരിപാടിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 
Other News in this category

 
 




 
Close Window