Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
Teens Corner
  Add your Comment comment
നോട്ടിംഗ്ഹാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ പ്രസ്ഥാനമായ സംഗമം യു.കെ. ''സേഫ്ഗാര്‍ഡിങ് ചില്‍ഡ്രന്‍ & എഫക്റ്റീവ് പാരന്റിംഗ്'' എന്ന വിഷയത്തെ ആസ്പദമാക്കി ജീവന്‍ ട്രസ്റ്റ് യു.കെ യുമായി സഹകരിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ നടത്തി
Text By: UK Malayalam Pathram
നോട്ടിംഗ്ഹാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീ നാരായണ പ്രസ്ഥാനമായ സംഗമം യു.കെ. യുടെ ആഭിമുഖ്യത്തില്‍ ''സേഫ്ഗാര്‍ഡിങ് ചില്‍ഡ്രന്‍ & എഫക്റ്റീവ് പാരന്റിംഗ്'' എന്ന വിഷയത്തെ ആസ്പദമാക്കി ജീവന്‍ ട്രസ്റ്റ് യു.കെ യുമായി സഹകരിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കുകയുണ്ടായി.


യുകെയിലെ നിയമ വ്യവസ്ഥയില്‍ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരും, കുട്ടികളുടെ സുരക്ഷയും അവരുടെ ആരോഗ്യകരമായ വളര്‍ച്ചയും ഉറപ്പാക്കുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഈ വെബിനാര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു .ജീവന്‍ ട്രസ്റ്റ് യു.കെ ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ആയ ടോമി സെബാസ്റ്റ്യന്‍ ആണ് ഈ വെബിനാര്‍ നയിച്ചത്.


കുടുംബജീവിതത്തില്‍നേരിടുന്ന മറ്റ് പലതരത്തിലുള്ള വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സംഗമം യുകെ പ്രതിജ്ഞാബദ്ധം ആണെന്ന് സ്വാഗത പ്രസംഗത്തില്‍ സെക്രട്ടറി അരുണ്‍ കുമാര്‍ അറിയിച്ചു.സംഗമം യുകെ ക്കു വേണ്ടി ജോയിന്റ് സെക്രട്ടറി കിഷോര്‍ കമല്‍ കൃതജ്ഞത രേഖപ്പെടുത്തി
 
Other News in this category

 
 




 
Close Window