Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
Teens Corner
  Add your Comment comment
ഇറാന്‍ നിരുപാധികം കീഴടങ്ങണം: മറ്റൊന്നും അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്
Text By: UK Malayalam Pathram
ഇറാന്റെ നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊന്നും അമേരിക്ക അംഗീകരിക്കില്ലെന്ന് ട്രംപ്. ചര്‍ച്ചകളിലൂടെയുള്ള ഒരു ഒത്തുതീര്‍പ്പിനും സാധ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇറാനില്‍ പുതിയ നേതൃത്വം വരണമെന്നും നിബന്ധനകള്‍ അംഗീകരിച്ചാല്‍ രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം തന്റെ യുദ്ധലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ട്രംപിന്റെ ആദ്യ പ്രസ്താവനയാണിത്. കുറച്ചുദിവസങ്ങളായി വിവിധ രാജ്യങ്ങള്‍ രഹസ്യമായി നടത്തിവന്ന നയതന്ത്ര ചര്‍ച്ചകളുടെ വാതിലുകളാണ് ട്രംപിന്റെ പ്രസ്താവനയിലൂടെ അടഞ്ഞത്. 'നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി യാതൊരു കരാറുമില്ല' എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചത്.
വെറും സൈനികമായ കീഴടങ്ങല്‍ മാത്രമല്ല മറിച്ച് യുദ്ധാനന്തര പുനര്‍നിര്‍മ്മാണം ഇറാനിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. കീഴടങ്ങലിന് ശേഷം 'മഹാനായ, അംഗീകരിക്കാന്‍ കഴിയുന്ന' ഒരു നേതാവിനെയോ നേതാക്കളെയോ തിരഞ്ഞെടുക്കണമെന്ന ട്രംപിന്റെ വാക്കുകള്‍ ഇറാന്റെ അടുത്ത ഭരണാധികാരി ആരാകണം എന്നതില്‍ അമേരിക്കയ്ക്ക് വ്യക്തമായ താല്പര്യമുണ്ടെന്നതിന്റെ സൂചനയാണ്
 
Other News in this category

 
 




 
Close Window