കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അര്‍ജുന്‍ സര്‍ജ, നിക്കി ഗല്‍റാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ് എന്നിവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. ഓഗസ്റ്റ് 23 ന് ചിത്രം തിയറ്ററുകളിലെത്തും.
ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോന നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രന്‍, പ്രദീപ് നായര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഹിമഗിരീഷ്, അനില്‍കുമാര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആവുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്‌സ് രാകേഷ് വി എം, ഹരി തേവന്നൂര്‍, ഉണ്ണി പിള്ള ജി എന്നിവരാണ്.
സംഗീതം രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാത്തല സംഗീതം റോണി റാഫെല്‍, എഡിറ്റര്‍ വി ടി ശ്രീജിത്ത്, ആര്‍ട്ട് ഡയറക്ടര്‍ സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, തമ്പി ആര്യനാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്‍ എം ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി, രാജീവ് കുടപ്പനകുന്ന്, പ്രൊഡക്ഷന്‍ മാനേജര്‍ അഭിലാഷ് അര്‍ജുന്‍, ഹരി ആയൂര്‍, സജിത്ത് ലാല്‍, ഗാനരചന റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, മോഹന്‍ രാജന്‍ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുരേഷ് ഇളമ്പല്‍, കെ ജെ വിനയന്‍, കോ- ഡയറക്ടര്‍ എ യു വി രാജ പാണ്ടിയന്‍, അസോസിയേറ്റ് ഡയറക്ടര്‍ സജിത്ത് ബാലകൃഷ്ണന്‍, വിഎഫ്എക്‌സ് ഡി ടി എം, സൂപ്പര്‍വിഷന്‍ ലവകുശ, ആക്ഷന്‍ ശക്തി ശരവണന്‍, കലി അര്‍ജുന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. |