Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
സിനിമ
  Add your Comment comment
നുണക്കുഴിയുമായി ബേസില്‍ ജോസഫ്; നായിക നിഖില വിമല്‍
Text By: Reporter, ukmalayalampathram
ജീത്തു ജോസഫിന്റെ ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായ 'നുണക്കുഴി'യിലൂടെ ബേസില്‍ ജോസഫും നിഖില വിമലും വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ബേസിലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ നിഖിലയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല.

സസ്‌പെന്‍സ് ഒളിപ്പിച്ച ട്രെയിലര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനിലും ചിത്രത്തിലെ അഭിനേതാക്കളിലുമാണ് പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ബേസിലിന്റെ നായികയായ് എത്തുന്നത് ഗ്രേസ് ആന്റണിയാണ്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളെ അമ്മാനമാടുന്ന സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഭാഗ്യദേവത'യില്‍ ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷം അഭിനയിച്ച് സിനിമയില്‍ രംഗപ്രവേശനം നടത്തിയ നിഖില വിമല്‍ സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ 'ഞാന്‍ പ്രകാശന്‍'ലെ 'സലോമി'യിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്തത്. ദിലീപ് ചിത്രമായ 'Love 24x7'ല്‍ ആദ്യമായ് നായികവേഷം അണിഞ്ഞ താരം പിന്നീടങ്ങോട് മലയാളത്തിലെയും തമിഴിലെയും മുന്‍നിര താരങ്ങളുടെ നായികയായ് അഭിനയിച്ചതോടെ സിനിമയിലും ആരാധക ഹൃദയങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നിഖിലക്ക് സാധിച്ചു.

'അരവിന്ദന്റെ അതിഥികള്‍'ലെ വരദ, 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ ദിയ ഫ്രാന്‍സിസ്, 'അയല്‍വാശി'ലെ സെലിന്‍, 'കൊത്ത്'ലെ ഹിസാന, 'പോര്‍ തൊഴില്‍'ലെ വീണ, 'വെട്രിവേല്‍'ലെ ലത, 'ജോ ആന്‍ഡ് ജോ'ലെ ജോമോള്‍ പാലത്തറ, 'ഗുരുവായൂരമ്പലനടയില്‍'ലെ പാര്‍വതി എന്നിവ നിഖിലയുടെ എടുത്തുപറയേണ്ട കഥാപാത്രങ്ങളാണ്. 'നുണക്കുഴി'യിലും തികച്ചും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നിഖില വിമല്‍ അവതരിപ്പിക്കുന്നത്.

2024 ഓഗസ്റ്റ് 15നാണ് 'നുണക്കുഴി' തിയറ്റര്‍ റിലീസ് ചെയ്യുന്നത്. 'ട്വെല്‍ത്ത് മാന്‍', 'കൂമന്‍' എന്നിവയുടെ തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. സെന്‍സറിംങ് കഴിഞ്ഞ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സാഹില്‍ എസ് ശര്‍മ്മയാണ്.

ആശിര്‍വാദ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window