Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Text By: Reporter, ukmalayalampathram
എങ്കില്‍ മാത്രമേ അവര്‍ക്ക് ഉന്നമനം ഉണ്ടാവുകയുള്ളൂ എന്നും ട്രൈബല്‍ വിഭാഗത്തിലുള്ള ഒരു വ്യക്തി മന്ത്രി ആകാന്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെ ഉന്നത വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള മന്ത്രി ആക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരം ജനാധിപത്യ മാറ്റങ്ങള്‍ പരിവര്‍ത്തനത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വിഭാഗത്തിന്റെ മന്ത്രി ഒരിക്കലും ഉന്നതകുലജാതരാകുന്നില്ലെന്നും തനിക്ക് ആ പദവി ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
 
Other News in this category

 
 




 
Close Window